അലക്ഷ്യമായി നിർത്തിയിട്ട 11 കാറുകളും നാല് മൊബൈൽ ബഖാലകളും പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റി ബ്രാഞ്ച് നടത്തിയ പരിശോധനയിൽ അലക്ഷ്യമായി നിർത്തിയിട്ട 11 കാറുകളും നാല് മൊബൈൽ ബഖാലകളും കസ്റ്റഡിയിലെടുത്തു. വഴി തടസ്സപ്പെടുത്തുന്നതും പൊതുജനങ്ങളുടെ കാഴ്ചമറയ്ക്കുന്നതുമായ കാര്യങ്ങൾ നീക്കംചെയ്തതായി മുനിസിപ്പാലിറ്റി പബ്ലിക്ക് റിലേഷൻസ് വിഭാഗം അറിയിച്ചു. നേരത്തെ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടും നിശ്ചിത സമയത്തിനകം മാറ്റാത്ത കാറുകളാണ് കസ്റ്റഡിയിലെടുത്ത് ഗാരേജിലേക്ക് മാറ്റിയത്. സഅദ് അൽ അബ്ദുല്ല ഭാഗത്തുനിന്നാണ് ബഖാലകൾ കസ്റ്റഡിയിലെടുത്തത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന രണ്ട് ഐസ്‌ക്രീം കാർട്ട് നടത്തിപ്പുകാർക്കെതിരെയും നടപടിയെടുത്തു.
മയക്കുമരുന്നുമായി ജി.സി.സി പൗരൻ പിടിയിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്നു ഗുളികകളുമായി ജി.സി.സി പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാമിയ പ്രദേശത്താണ് ഇയാൾ പട്രോൾ പൊലീസിെൻറ വലയിലായത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്നിന് അടിമയാണെന്ന് കണ്ടെത്തുകയായിരുന്നു. 120ഓളം മയക്കുമരുന്ന് ഗുളികകൾ ഇയാളിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.