ഫ്രാൻസിലെ കുവൈത്ത് പൗരന്മാർക്ക് ജാഗ്രത നിർദേശം
text_fieldsകുവൈത്ത് സിറ്റി: ഫ്രാൻസിലെ കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ കുവൈത്ത് എംബസി ആവശ്യപ്പെട്ടു. പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും പ്രകടനങ്ങളിലും ഒത്തുചേരലുകളിലും പങ്കാളികളാകരുതെന്നും എംബസി നിർദേശം നൽകി. സുരക്ഷ സംരക്ഷിക്കാനും അവശ്യഘട്ടത്തിൽ കുവൈത്ത് എംബസി, അടിയന്തിര ഫോൺ നമ്പറുകൾ എന്നിവയിൽ ബന്ധപ്പെടാനും എംബസി പൗരന്മാരെ ഉണർത്തി.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെയും ലോകവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിന്റെയും പശ്ചാത്തലത്തിലാണ് നിർദേശം. നേരത്തേ യു.എസിലുള്ള കുവൈത്ത് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും പൗരന്മാർക്കും ജാഗ്രത നിർദേശം നൽകി. ലബനാൻ യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.