സി.ബി.എസ്.ഇ കരിയർ ഗൈഡൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ സി.ബി.എസ്.ഇ കരിയർ ഗൈഡൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ജലീബ് ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിവലിൽ കുവൈത്തിലെ 24 സി.ബി.എസ്.ഇ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും പ്രിൻസിപ്പൽമാരും പങ്കെടുത്തു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കുമാർ മുലുക ഉദ്ഘാടനം ചെയ്തു.
മുൻ എയറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടറും ഡി.ആർ.ഡി.ഒ അഗ്നി-IV മിസൈലിന്റെ പ്രോജക്ട് ഡയറക്ടറുമായ ഡോ. ടെസ്സി തോമസ് മുഖ്യപ്രഭാഷണം നടത്തി. സി.ബി.എസ്.ഇ ട്രെയിനിങ് ആൻഡ് സ്കിൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബിശ്വജിത് സാഹ ഓൺലൈനായി പങ്കെടുത്തു.
രാഹുൽ ഈശ്വർ, ലൈഫോളജി ഫൗണ്ടേഷൻ സഹസ്ഥാപകനായ രാഹുൽ ജെ. നായർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും പ്രഭാഷകർ ഉത്തരം നൽകി.
വിശിഷ്ടാതിഥികളായി സ്റ്റെഫാനി മാത്യു തോമസ്, അതുൽ തോമസ്, ജോയ് ജോൺ, ജോയൽ ജേക്കബ്, ജോൺ തോമസ്, ഹർബിന്ദർ സിങ്, തോമസ് ജോർജ്, ശരത് ചന്ദ്രൻ, ബോബി മാത്യൂസ്, ജെഫ് ചാക്കോ എന്നിവർ പങ്കെടുത്തു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ സ്വാഗതവും ഐ.എൽ.ഒ.എ പ്രിൻസിപ്പൽ ആശ ശർമ നന്ദിയും പറഞ്ഞു.
നൃത്താധ്യാപിക സുഷി ശ്രീജിത്തിന്റെ സംവിധാനത്തിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്തം ശ്രദ്ദേയമായി. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രൈമറി വൈസ് പ്രിൻസിപ്പൽ രശ്മി എലിസബത്ത് സക്കറിയ, സീനിയർ എച്ച്.ഒ.ഡി ഫിസിക്സ്, ഫിലിപ്പോസ് വർഗീസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മേരി ലിറ്റിയുടെ നേതൃത്വത്തിൽ നിഷ മേരി തോമസ്, നീതു ജേക്കബ്, സ്മിത മന്ദാർ, റുബീന മലയിൽ, സന്ധ്യ രാജീവ്, റോഷ്നി കൈപ്ര എന്നിവരടങ്ങുന്ന അധ്യാപക സംഘം പരിപാടികൾ നിയന്ത്രിച്ചു. കെ.ജി ഹെഡ് അനിത സോമരാജ്, പി.ആർ എക്സിക്യൂട്ടിവ് ഡോണ വർഗീസ്, ബിനാസ് മൊയ്തീൻ, ബിനു ബേബി എന്നിവർ സ്തുത്യർഹമായ പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.