ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് ഉജ്ജ്വല വിജയം
text_fieldsകുവൈത്ത് സിറ്റി: സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഉജ്ജ്വല വിജയം നേടി. കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ കൈവരിച്ച വിജയശതമാനം നിലനിർത്തിയതോടൊപ്പം ബയോളജിയിലും ഇൻഫോർമാറ്റിക്സിലും 100 ശതമാനം മാർക്ക് കരസ്ഥമാക്കി ദീപിക കൃഷ്ണകുമാർ കുവൈത്തിലെ സ്കൂളുകളിൽ ടോപ്പറായി. പന്ത്രണ്ടാം തരത്തിൽ 13 വിദ്യാർഥികളും പത്താം തരത്തിൽ 22 വിദ്യാർഥികളും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
സയൻസ് വിഭാഗത്തിൽ 96.2 ശതമാനം മാർക്കോടെ മുഹമ്മദ് ഫയിസ് ഒന്നാം സ്ഥാനം നേടിയപ്പോൾ 94.6 ശതമാനം മാർക്കോടെ അലീസ ആരിഫ് അഖ്തർ രണ്ടാം സ്ഥാനവും 93.8 ശതമാനത്തോടെ എമിലി ആൻ ജേക്കബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സിൽ 94.8 ശതമാനം മാർക്കോടെ ഷെസാ നൗഷാദ് ഒന്നാമതെത്തിയപ്പോൾ 92.4 ശതമാനം മാർക്കോടെ ആമിർ അസ്ലം രണ്ടാമതും 88.4 ശതമാനത്തോടെ അശ്വതി അനുപ് മൂന്നാമതുമെത്തി. പത്താം തരത്തിൽ 96 ശതമാനം മാർക്കോടെ ജോആൻ അഭിലാഷ് ഒന്നാം സ്ഥാനം നേടിയപ്പോൾ 95.2 ശതമാനം മാർക്കോടെ ആരോൺ ബെന്നി രണ്ടാം സ്ഥാനവും 94.2 ശതമാനം മാർക്കോടെ ഫാത്മ മസൂദും ഫിസാൻ അബ്ദുൽ ഖാദറും മൂന്നാം സ്ഥാനം പങ്കിട്ടു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ എന്നിവർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.