പുതിയ നിരീക്ഷണ കാമറകൾ ഫലപ്രദമെന്ന് ജനറൽ ട്രാഫിക് വിഭാഗം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നിരത്തുകളിൽ പുതുതായി സ്ഥാപിച്ച നിരീക്ഷണ കാമറകൾ ഫലപ്രദമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് സാലിം അൽ ഷുവൈഅ് പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ബോക്സ് കാമറകൾക്ക് പകരം നൂതന സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച സിലിണ്ടർ ടൈപ്പ് കാമറകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ച മുതൽ പ്രവർത്തനം തുടങ്ങിയത്.
ബോക്സ് കാമറകളെക്കാൾ സൂക്ഷ്മമായും വേഗത്തിലും നിയമലംഘനങ്ങൾ രേഖപ്പെടുത്താനും റോഡിെൻറ ഇരുവശങ്ങളിൽനിന്നും ഒരേസമയം സൂക്ഷ്മമായി വിവരങ്ങൾ ഒപ്പിയെടുക്കാനും കഴിവുള്ളതാണ് പുതിയ കാമറകൾ. ഹൈടെക് കാമറകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി വ്യാപകമായ പ്രചാരണം നടത്തിയിട്ടും അമിതവേഗം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തുടരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ട്രാഫിക്ക് മേധാവി പറഞ്ഞു. 60 ബ്ലാക് ഹൈടെക്ക് കാമറകളാണ് രാജ്യത്തിെൻറ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.
ഇവ പ്രധാനമായും മൂന്നുതരം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തുക. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളുടെ ഇരു ഭാഗങ്ങളിലെയും നമ്പർ പ്ലേറ്റ് സഹിതം കാമറയിൽ പതിയും. അനുവദിക്കപ്പെട്ട സമയങ്ങളിലല്ലാതെ ഷോർട്ടർ ട്രാക്കിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ, അനുവദിക്കപ്പെട്ട സമയങ്ങളിലോ വേഗപരിധിയിലോ അല്ലാതെ സഞ്ചരിക്കുന്ന ട്രക്കുകൾ എന്നിവയും റെക്കോഡ് ചെയ്യും. ട്രാഫിക് ഡിപ്പാർട്ട്മെൻറിെൻറ സെൻട്രൽ കൺട്രോൾ യൂനിറ്റിലുള്ളവർക്ക് തത്സമയ നിരീക്ഷണം നടത്താനും പുതിയ സംവിധാനം വഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.