എസ്.എം.സി.എ കുവൈത്ത് സ്ഥാപക ദിനം ആചരിച്ചു
text_fieldsകുവൈത്ത് സിറ്റി: സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈത്ത് 27ാം സ്ഥാപക ദിനം ഓൺലൈനായി ആചരിച്ചു. സിറോ മലബാർ ഗൾഫ് കോഓഡിനേറ്റർ ഡോ. മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. 1995 ഡിസംബർ ഒന്നിന് രൂപമെടുത്ത എസ്.എം.സി.എ കുവൈത്ത് ഗൾഫ് നാടുകളിലെ ആദ്യത്തെ സിറോ മലബാർ അൽമായ സംഘടനയാണെന്നും അതിെൻറ പ്രചോദനം ഉൾക്കൊണ്ടാണ് യൂറോപ്യൻ രാജ്യങ്ങളിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമൊക്കെ എസ്.എം.സി.എ രൂപവത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.സി.എ കുവൈത്ത് പ്രസിഡൻറ് ബിജോയ് പാലാകുന്നേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതം പറഞ്ഞു.
എസ്.എം.വൈ.എം പ്രസിഡൻറ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡൻറ് നേഹ ജെയ്മോൻ, എസ്.എം.സി.എ റിട്ടേണീസ് ഫോറം പ്രസിഡൻറ് ജേക്കബ് പൈനാടത്ത്, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നോർത്ത് അമേരിക്ക പ്രസിഡൻറ് കെ.എം. ചെറിയാൻ, ദുബൈ പ്രസിഡൻറ് ബെന്നി പുല്ലാട്ട്, ഒമാൻ പ്രസിഡൻറ് മാർട്ടിൻ മുരിങ്ങവന, ഖത്തർ പ്രസിഡൻറ് ജോൺസൺ എലുവത്തിങ്കൽ, ബഹ്റൈൻ പ്രസിഡൻറ് ചാൾസ് ആലുക്ക, സൗദി സെക്രട്ടറി ജോയ് തോമസ് എന്നിവർ സംസാരിച്ചു. 'എസ്.എം.സി.എയുടെ നാൾവഴികൾ' ഡോക്യുമെൻററി പ്രദർശനവും കലാപരിപാടികളും ഉണ്ടായിരുന്നു. കൗൺസലിങ്, സൈക്കോതെറപ്പി ഓൺലൈൻ കോഴ്സ് പ്രഖ്യാപനം വൈസ് പ്രസിഡൻറ് ഷാജിമോൻ എരീത്തറ നടത്തി. ആക്ടിങ് ട്രഷറർ ബിജു ജെയിംസ് നന്ദി പറഞ്ഞു. കൾച്ചറൽ കൺവീനർ കുഞ്ഞച്ചൻ ആൻറണി, മെംബർ റെനീഷ് കുര്യൻ എന്നിവർ പ്രാർഥന നയിച്ചു. അബ്ബാസിയ ബാലദീപ്തി കോഓഡിനേറ്റർ ലിറ്റ്സി സെബാസ്റ്റ്യൻ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.