ഒ.ടി.പി ആവശ്യമില്ലാത്ത ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കാൻ സെൻട്രൽ ബാങ്ക്
text_fieldsകുവൈത്ത് സിറ്റി: ഒ.ടി.പി ഇല്ലാത്ത പണമിടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത് സെൻട്രൽ ബാങ്ക്. ഒ.ടി.പി ഇല്ലാത്ത പണമിടപാടുകൾ നിയന്ത്രിക്കണമെന്നും സുരക്ഷ നടപടികൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ പ്രാദേശിക ബാങ്കുകൾക്കും സെൻട്രൽ ബാങ്ക് സർക്കുലർ അയച്ചു. ബാങ്ക് കാർഡുകളുടെയും പേയ്മെന്റ് പ്രവർത്തനങ്ങളുടെയും സാമ്പത്തിക പരിധി സംബന്ധിച്ചാണ് സർക്കുലർ പുറപ്പെടുവിച്ചത്. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും പ്രാദേശിക ബാങ്കുകളോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ഒറ്റത്തവണ പാസ് വേർഡ് (ഒ.ടി.പി) എൻട്രി ആവശ്യമില്ലാത്ത ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കാനാണ് നിർദേശം.
ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് കാർഡുകളിലെ പേയ്മെന്റ് പരിധി തിരഞ്ഞെടുക്കാനും ക്രമീകരിക്കാനും അനുവദിക്കുന്ന സംവിധാനം ശാഖകളിലോ ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങളിലോ സ്ഥാപിക്കാനും സെൻട്രൽ ബാങ്ക് ബാങ്കുകളോട് നിർദേശിച്ചു. ഈ സംവിധാനം ഓരോ ഉപഭോക്താവിന്റെയും ബാങ്കിലെ പ്രൊഫൈലിന് അനുസൃതമായിരിക്കണമെന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ഉപഭോക്താവിനെ അറിയിക്കണമെന്നും നിർദേശിച്ചു. കൂടാതെ, ഈ ക്രമീകരണങ്ങൾക്കായി ബാങ്കുകൾ കുവൈത്ത് സെൻട്രൽ ബാങ്കിൽ നിന്ന് അനുമതി തേടേണ്ടതുണ്ടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.