ബാങ്കിങ് മേഖലയിൽ വളർച്ചയെന്ന് സെൻട്രൽ ബാങ്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്കിങ് മേഖലയിൽ വളർച്ചയെന്നും ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്നും സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷിൽ പറഞ്ഞു. തദ്ദേശീയ ബാങ്കുകളുടെ 2021ലെ സാമ്പത്തിക റിപ്പോർട്ട് ഇക്കാര്യം അടിവരയിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിന്റെ സമാനതകളില്ലാത്ത വെല്ലുവിളിയെ ബാങ്കിങ് മേഖല അതിജീവിച്ചുകഴിഞ്ഞു. വായ്പ മൊറട്ടോറിയം ഉൾപ്പെടെ നൽകി സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കാനും കഴിഞ്ഞു. ബാങ്കിങ് മേഖലയുടെ ബജറ്റ് 85.4 ബില്യൻ ദീനാറിൽനിന്ന് 91 ബില്യൻ ദീനാറായി ഉയർന്നു. 6.5 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വായ്പ നൽകുന്നതിലും വായ്പ തിരിച്ചടവിലും ആസ്തി അനുപാതത്തിലും പണ ലഭ്യതയിലും അന്താരാഷ്ട്ര നിലവാരത്തേക്കാൾ മുകളിലാണുള്ളത്. ലാഭനിരക്ക് കോവിഡ് മുമ്പത്തെ നിലയുടെ തൊട്ടടുത്ത് എത്താൻ കഴിഞ്ഞു. അടുത്ത സാമ്പത്തിക വർഷം കോവിഡിന് മുമ്പത്തെ ലാഭം മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 961 ദശലക്ഷം ദീനാറാണ് കഴിഞ്ഞ വർഷത്തെ നെറ്റ് പ്രോഫിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.