ആസ്ട്രസെനക ആദ്യ ഡോസ് സ്വീകരിച്ചവർക്കും സർട്ടിഫിക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം. ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിന് ഒന്നാം ഡോസ് എടുത്തവര്‍ക്കാണ് ഈ ആനുകൂല്യം. ആസ്ട്രസെനക രണ്ടാം ഡോസ് വൈകുന്നതാണ് ഇത്തരമൊരു ഇളവിന് കാരണം.
ആസ്ട്രസെനക വാക്സിൻ മൂന്നാം ബാച്ച് വരവ് വൈകുന്നത് മൂലം രണ്ടാം ഡോസ് നൽകുന്നതിൽ കാലതാമസം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യ ഡോസ് എടുത്തവർക്കും വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് നൽകുന്ന സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് വാക്സിന് ഡോസ് പൂർത്തിയാക്കിയവർക്ക് അനുവദിക്കപ്പെട്ട ഇളവുകളൊക്കെ ലഭിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി മേയ് 21 മുതൽ സ്വദേശികൾക്കു വിദേശയാത്ര ചെയ്യണമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഈദിനോട് അനുബന്ധിച്ചു തുറക്കുന്ന സിനിമ തിയറ്ററുകളിൽ പ്രവേശിക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആസ്ട്ര സെനകയുടെ ആദ്യ ഡോസ് എടുത്തവർക്ക് വിദേശയാത്ര, തിയറ്റർ പ്രവേശനം എന്നിവക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്താം.
അതിനിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം നല്കുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റും അന്താരാഷ്ട്ര തലത്തില്‍ യാത്രക്കായി ഉപയോഗിക്കുന്നതിനുള്ള വാക്സിന് പാസ്പോര്‍ട്ടും തമ്മിൽ ബന്ധമില്ലെന്നും വാക്സിൻ പാസ്പോർട്സുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയിൽനിന്ന് ഇതുവരെ നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.