എൻജിനീയറിങ് സർട്ടിഫിക്കറ്റ് പരിശോധന കാമ്പയിന് നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലിയെടു ക്കുന്നവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കാമ്പയിൻ നടത്താൻ നീക്കമുള് ളതായി റിപ്പോർട്ട്. കുവൈത്ത് സൊസൈറ്റി ഒാഫ് എൻജിനീയേഴ്സുമായി സഹകരിച്ച് അടുത്ത മാസം മാൻപവർ അതോറിറ്റി പരിശോധന നടത്തുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
എല്ലാ സ്പെഷാലിറ്റികളിലുമുള്ള എൻജിനീയർമാർ സർട്ടിഫിക്കറ്റിെൻറ ആധികാരികത ബോധ്യപ്പെടുത്തുകയും എൻജിനീയേഴ്സ് സൊസൈറ്റി നടത്തുന്ന യോഗ്യത പരീക്ഷ ജയിക്കേണ്ടിവരുകയും ചെയ്യും. എന്നാൽ, മാത്രമേ വർക്ക് പെർമിറ്റ് അനുവദിക്കൂ. അതിനിടെ, എൻജിനീയറിങ് സർട്ടിഫിക്കറ്റിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കാത്തവർ എൻജിനീയർ തസ്തികയിൽനിന്ന് മറ്റു തസ്തികയിലേക്ക് മാറ്റിയടിക്കുകയാണ്.
സൂപ്പർവൈസർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, മെയിൻറനൻസ് ടെക്നീഷ്യൻ, ജനറൽ ഒബ്സർവർ, വർക്കേഴ്സ് ഒബ്സർവർ, ഇലക്ട്രിക്കൽ മോണിറ്റർ, സിവിലിയൻ മോണിറ്റർ, കമ്പ്യൂട്ടർ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, സിസ്റ്റം അനലിസ്റ്റ്, മെക്കാനിക് ടെക്നീഷ്യൻ, പ്രോസസ് കോഒാഡിനേറ്റർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, മെയിൻറനൻസ് സൂപ്പർവൈസർ, മെക്കാനിക് മോണിറ്റർ, പ്രോജക്ട് മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് എൻജിനീയർമാർ വിസ മാറ്റിയടിച്ചത്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അംഗീകാരം നഷ്ടമായവരിൽ ഏറെയും. നിരവധി മലയാളി എൻജിനീയർമാരും ഇക്കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.