Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 2:28 PM GMT Updated On
date_range 5 Oct 2017 2:28 PM GMTസി.എച്ച് അനുസ്മരണം
text_fieldsbookmark_border
camera_alt??????????? ??.???.???.??? ??????????? ?????? ??????????? ???????????????? ??.??????? ???????????? ????????????????? ?????. ????????? ?????????? ?????? ??????????? ?????????????
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ഫർവാനിയ ഏരിയ കമ്മിറ്റി 4 സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് ഫാസിൽ കൊല്ലം അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി. ഫാത്തിമ തഹ്ലിയക്ക് ഏരിയ കമ്മിറ്റിയുടെ ഉപഹാരം മുൻ കേന്ദ്ര പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് നൽകി. മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര സ്പോർട്സ് വിങ്ങിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറിൽ പങ്കെടുക്കുന്ന ഏരിയ ടീമിെൻറ ജഴ്സി കേന്ദ്ര വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ഏരിയ ടീം മാനേജർ അലി മാണിക്കോത്തിന് നൽകി പ്രകാശനം ചെയ്തു. ശറഫുദ്ദീൻ കണ്ണേത്ത്, കേന്ദ്ര ജനറൽ സെക്രട്ടറി സിറാജ് എരിഞ്ഞിക്കൽ, കേന്ദ്ര ട്രഷറർ എം.കെ. അബ്ദുൽ റസാഖ്, ഏരിയ വൈസ് പ്രസിഡൻറ് എൻ.കെ. ഖാലിദ് ഹാജി, കേന്ദ്ര വൈസ് പ്രസിഡൻറ് അജ്മൽ വേങ്ങര, അബ്ബാസിയ ഏരിയ പ്രസിഡൻറ് സിദ്ദീഖ് കുഴിപ്പുറം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുഹൈൽ ബല്ല സ്വാഗതവും ഏരിയ ട്രഷർ ഗഫൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story