ഇന്ന് മഴക്കും ഇടിക്കും സാധ്യത
text_fieldsകുവൈത്ത് സിറ്റി: തിങ്കളാഴ്ച പുലർച്ച മുതൽ ഉച്ചവരെ രാജ്യത്ത് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റെസിഡൻഷ്യൽ നഗരമായ സബാഹ് അൽ അഹ്മദിലും സമീപ പ്രദേശങ്ങളിലും മഴ ശക്തിപ്പെടാം.
ഇവിടെ മഴ 37 മില്ലിമീറ്ററിൽ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി റെസിഡൻഷ്യൽ ഏരിയകളിൽ എട്ടു മുതൽ 16 മില്ലിമീറ്റർ വരെയാണ് കണക്കാക്കുന്നത്. മഴ ശക്തമായാൽ റോഡുകളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണം. അത്യാവശ്യഘട്ടങ്ങളിൽ സഹായത്തിന് 112ൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.