ചങ്ങാതിക്കൂട്ടം കുവൈത്ത് പെരുന്നാള്‍ ആഘോഷം
text_fieldsകുവൈത്ത് സിറ്റി: പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്ത് പെരുന്നാള്‍ ആഘോഷം. കബ്ദിലെ ഫാം ഹൗസില്‍ നടന്ന ആഘോഷ സംഗമത്തിൽ കുവൈത്തിലെ വിവിധ മേഖലകളിലുള്ളവരും കുടുംബാംഗങ്ങളും പങ്കെടുത്തു. വിവിധ കലാ പരിപാടികളും ഗെയിമുകളും ആഘോഷത്തിന് കൊഴുപ്പേകി. യാസിർ കരിങ്കല്ലത്താണിയുടെ നേതൃത്വത്തില്‍ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടന്നു.
ഷബീർ മണ്ടോളി, സിദ്ദീഖ് വലിയകത്ത്, സത്താർ കുന്നിൽ, സിദ്ദീഖ് തസക്കിർ എന്നിവർ ആശംസകൾ നേർന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കുവൈത്തിൽ പ്രവർത്തിക്കുന്ന സംഘടനയെ ഹമീദ് മധുർ പരിചയപ്പെടുത്തി. റാഫി കല്ലായി, റാഫി കാലിക്കറ്റ്, അൻവർ സാരംഗി, നജീബ് വി.എസ്, നൗഫൽ മാഹി എന്നിവരുടെ ഗാനങ്ങൾ ആകർശകമായി.
വിവിധ ഗെയിമുകളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ചങ്ങാതികൂട്ടം ഭാരവാഹികൾ വിതരണം ചെയ്തു. പരിപാടികൾക്ക് സലാം ഓലക്കോട്, നാസർ തറക്കല്‍, സലീം കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.