മന്ത്രിസഭയിൽ മാറ്റം
text_fieldsകുവൈത്ത് സിറ്റി: മന്ത്രിസഭയിൽ അഴിച്ചുപണി. ഡോ. മുഹമ്മദ് അൽ വാസ്മിയെ ഔഖാഫ് (എൻഡോവ്മെന്റ്), ഇസ്ലാമിക കാര്യങ്ങളുടെ മന്ത്രിയായും നാസർ അൽ സുമൈതിനെ നീതിന്യായ മന്ത്രിയായും നിയമിച്ചു.
ഇതുസംബന്ധിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവ് പുറത്തിറക്കിയതിന് പിറകെ തിങ്കളാഴ്ച നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അമീറിന് മുമ്പാകെ ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു.
ബയാൻ പാലസിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹും മുതിർന്ന സ്ഥാനങ്ങൾ വഹിക്കുന്ന അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.