കാലാവസ്ഥയിൽ മാറ്റം; പൊടി നിറഞ്ഞ് വാനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ച കാലാവസ്ഥയിൽ മാറ്റം. തിങ്കളാഴ്ച വൈകീട്ടോടെ അന്തരീക്ഷത്തിൽ പൊടിനിറയുകയും കാഴ്ച മറക്കുകയും ചെയ്തു. ആകാശം നിറഞ്ഞ വെളുത്ത പൊടിപടലങ്ങൾ മഞ്ഞുകാലത്തെ ഓർമിപ്പിച്ചു.
പൊടിപടലങ്ങളും മോശം കാലാവസ്ഥയും ദൂരക്കാഴ്ച കുറയാൻ കാരണമാകുകയും വാഹനം ഓടിക്കുന്നവർക്ക് പ്രയാസം നേരിടുകയും ചെയ്തു. കുവൈത്ത് സിറ്റിയിൽ കനത്ത പൊടി നിറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. അതിനിടെ രാജ്യത്തിന്റെ അതിർത്തി ഭാഗങ്ങളിൽ മഴ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
കാലാവസ്ഥ മാറ്റം പ്രകടമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പൊടിയും ദൃശ്യപരത കുറയുന്നതും രൂക്ഷമായതോടെ ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പ് നൽകി. അടിയന്തരഘട്ടത്തിൽ എമർജൻസി ഫോണിലേക്ക് (112) വിളിക്കാനും ജാഗ്രത പുലർത്താനും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.