കുത്തിവെപ്പ് കേന്ദ്രത്തിൽ സമയമാറ്റം
text_fieldsകുവൈത്ത് സിറ്റി: ദേശീയദിന അവധിയോടനുബന്ധിച്ച് കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം.
ഫെബ്രുവരി 27 മുതൽ മാർച്ച് മൂന്നുവരെയാണ് മാറ്റം. ഇൗ ദിവസങ്ങളിൽ മിശ്രിഫ് എക്സിബിഷൻ സെൻററിലെ കുത്തിവെപ്പ് കേന്ദ്രം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കും. 40 വയസ്സിന് മുകളിലുള്ളവർക്ക് ഇവിടെ അപ്പോയിൻറ്മെൻറ് ഇല്ലാതെ നേരിെട്ടത്തി വാക്സിൻ സ്വീകരിക്കാം.
ശഅബ്, സൽവ, ഒമരിയ, മസായീൽ, നഇൗം എന്നിവിടങ്ങളിലെ കുത്തിവെപ്പ് കേന്ദ്രങ്ങൾ വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ദേശീയ അവധി നാളുകളിൽ വാക്സിൻ വിതരണം തടസ്സമില്ലാതെ തുടരാൻ അധികൃതർ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ ഓരോ ആരോഗ്യ മേഖലയിലും ഒരു വാക്സിൻ വിതരണ കേന്ദ്രം വീതം തുറന്നുപ്രവർത്തിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.
607 പേർക്കുകൂടി കോവിഡ്; 1788 രോഗമുക്തർ
കുവൈത്തിൽ 607 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1788 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2537 ആയി. 22,447 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. 10,116 ആണ് ആക്ടിവ് കോവിഡ് കേസുകൾ. 212 പേർ കോവിഡ് വാർഡുകളിലും 62 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. സൗദി (12910), ബഹ്റൈൻ (26026), ഖത്തർ (3450), യു.എ.ഇ (44,597), ഒമാൻ (9,935) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.