റമദാനിൽ മാനുഷിക പ്രവർത്തനങ്ങൾ വർധിപ്പിച്ച് കുവൈത്തിലെ ചാരിറ്റികൾ
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ ജോർഡനിലെ മാനുഷിക പ്രവർത്തനങ്ങൾ വർധിപ്പിച്ച് കുവൈത്തിലെ ചാരിറ്റി സംഘടനകൾ. ജോർഡനിലെ സിറിയൻ,ഫലസ്തീൻ അഭയാർഥികൾക്കും മറ്റുള്ളവർക്കും സംഘടനകൾ സഹായം ലഭ്യമാക്കുന്നുണ്ട്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്), ജോർഡൻ പ്രതിനിധിയുമായി സഹകരിച്ച് അൽ അഖബയിലെ 600 ഓളം അനാഥർക്കായി ഇഫ്താർ സംഘടിപ്പിച്ചു. റമദാനിൽ കെ.ആർ.സി.എസ് ഏകദേശം 15,000 നോമ്പുതുറ വിഭവങ്ങളും വിതരണം ചെയ്തു. ഇവ തുടരുമെന്നും കെ.ആർ.സി.എസ് വ്യക്തമാക്കി.റഹ്മ സൊസൈറ്റി 12,000 സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്ക് ഏകദേശം 2,500 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.
ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ അൽ ഘറ പ്രാദേശിക ചാരിറ്റിയുമായി ചേർന്ന് 700 ഭക്ഷണക്കിറ്റുകളും വിതരണം ചെയ്യുന്ന പദ്ധതി തയാറാക്കിയിട്ടുണ്ട്. ജോർഡനിലെ അഭയാർഥികൾക്ക് പിന്തുണ നൽകുകയും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമായാണ് സഹായം എത്തിക്കുന്നത്. അനാഥരായ സിറിയൻ അഭയാർഥികളിലെ 143 ഖുർആൻ മനപ്പാഠമാക്കിയവരെ ആദരിക്കുന്ന ചടങ്ങും നാമ ചാരിറ്റി സൊസൈറ്റി സംഘടിപ്പിച്ചു. ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽമാരി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.