ഫോക്ക് ചെസ്, റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsചെസ്, റുബിക്സ് ക്യൂബ് മത്സരവിജയികൾ ഫോക്ക് അംഗങ്ങൾക്കൊപ്പം
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മംഗഫ് സെൻട്രൽ യൂനിറ്റ് ആഭിമുഖ്യത്തിൽ ചെസ്, റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്ക് ഒരു ദിവസത്തേക്ക് വിട’ എന്ന സന്ദേശവുമായി നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ഫോക്ക് മംഗഫ് സെൻട്രൽ യൂനിറ്റ് സെക്രട്ടറി പ്രസാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ മുൻ അന്തർദേശീയ ചെസ് താരം വള്ളിയമ്മയ് ശരവണൻ ചടങ്ങിൽ മത്സരങ്ങൾ നിയന്ത്രിച്ചു.
വള്ളിയമ്മയ് ശരവണന് ഫോക്ക് മെമന്റോ നൽകി ആദരിച്ചു. ചെസ് ടൂർണമെന്റിൽ അബേൽ ജോസഫ് വിജയിയും ആദൽ ജോസഫ് റണ്ണറപ്പുമായി. റുബിക്സ് ക്യൂബ് മത്സരങ്ങളിലെ സീനിയർ കാറ്റഗറിയിൽ റോഹ റസൽ, ശ്രീനാഥ്, ഇഷാൻ ഷൈൻ എന്നിവരും ജൂനിയർ കാറ്റഗറിയിൽ ആദിദേവ് പ്രമോദ്, സോഹ റസൽ, ജഹാൻ അരുൺ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂനിറ്റ് കൺവീനർ ജോയ്സ് ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ നിജിൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.