കുട്ടികളുടെ സംരക്ഷണം: കൂടിക്കാഴ്ച
text_fieldsകുവൈത്ത് സിറ്റി: കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചും നിയമം രാജ്യത്ത് നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി കുവൈത്ത് -യുനിസെഫ് അധികൃതരുടെ കൂടിക്കാഴ്ച നടന്നു. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് സെക്രട്ടറി ഖാലിദ് ബിൻ ഷാഫ്ലൗട്ട്, യുനിസെഫിന്റെ ഗൾഫ് മേഖല ഡെപ്യൂട്ടി റെപ്രസന്റേറ്റിവ് ജുമാന അൽ ഹജ്ജുമായാണ് ചർച്ച നടത്തിയത്. അവരുടെ നേതൃത്വത്തിലുള്ള സംഘത്തെ രാജ്യതലസ്ഥാനത്ത് ഖാലിദ് ബിൻ ഷാഫ്ലൗട്ട് സ്വീകരിച്ചു.
കുട്ടികളെ തൊഴിൽ മേഖലകളിലും മറ്റും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും അതിൽനിന്ന് അവരെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സമിതി രാജ്യത്ത് ഉടൻ രൂപവത്കരിക്കുമെന്നും നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കുമെന്നും ഖാലിദ് ബിൻ ഷാഫ്ലൗട്ട് പറഞ്ഞു.
നിരന്തര ബോധവത്കരണ പരിപാടികളിലൂടെ ശിശു സംരക്ഷണ നിയമം നടപ്പാക്കുന്നതിന് തന്റെ ഓഫിസ് കുവൈത്തിന് പിന്തുണ നൽകുമെന്ന് ജുമാന അൽ ഹജ്ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.