കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം -ആരോഗ്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുട്ടികൾക്കായി ശ്വാസകോശ സംബന്ധമായ രോഗ പ്രതിരോധ വാക്സിനുകൾ നൽകുന്ന മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ രാജ്യമാണ് കുവൈത്ത് എന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. കുട്ടികളുടെ ആരോഗ്യം രാജ്യങ്ങളുടെ പുരോഗതിയിലെ ഒരു ആണിക്കല്ലാണ്.
രോഗങ്ങൾക്കും സമൂഹം നേരിടുന്ന മറ്റു പ്രശ്നങ്ങൾക്കും ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിൽ ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാധാന്യം വലുതാണെന്നും മന്ത്രി പറഞ്ഞു. രണ്ടാമത് പീഡിയാട്രിക് കോൺഫറൻസിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ ആശുപത്രികളിൽ സ്പെഷ്യലൈസ്ഡ് ഡിപ്പാർട്ട്മെന്റുകൾ ആരംഭിച്ച് കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ ആരോഗ്യത്തിൽ ആരോഗ്യ മന്ത്രാലയം വളരെയധികം ശ്രദ്ധ നൽകിവരുന്നുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ പദ്ധതികൾക്ക് മന്ത്രാലയം മുൻതൂക്കം നൽകുന്നതിന്റെ തെളിവാണ് ശാസ്ത്ര സമ്മേളനങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രാദേശികവും ആഗോള തലങ്ങളിലും പീഡിയാട്രിക് മെഡിസിന്റെ വിവിധ മേഖലകളിലെ വൈദഗ്ധ്യം പരിചയപ്പെടുത്തുന്നതാണ് സമ്മേളനമെന്ന് കോൺഫറൻസ് മേധാവി ഡോ. ഇമാൻ അൽ എനിസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.