ചൈനയിലെ ഭൂകമ്പം: കുവൈത്ത് അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: ചൈനയിൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ആളുകൾ മരിക്കാനിടയായതിൽ കുവൈത്ത് അനുശോചനം അറിയിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹ് മദ് അൽ ജാബിർ അസ്സബാഹ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അനുശോചന സന്ദേശമയച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ചൈനക്ക് ഈ പ്രകൃതിദുരന്തം ഉൾക്കൊള്ളാനും അതിജീവിക്കാനും കഴിയട്ടെയെന്നും അമീർ പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ ജാബിർ അസ്സബാഹും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അനുശോചന സന്ദേശമയച്ചു.
ദുരന്തത്തിൽ കുവൈത്ത് ചൈനക്കൊപ്പം നിൽക്കുന്നതായും ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നു എത്രയും വേഗം തരണം ചെയ്യാൻ കഴിയട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വടക്കു പടിഞ്ഞാറൻ ചൈനയിലെ ഗൻസു പ്രവിശ്യയിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ ഭൂകമ്പത്തിൽ കുറഞ്ഞത് 126 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എഴുനൂറിലേറെ പേർക്കു പരിക്കേറ്റു. 1,55,000 വീടുകൾ തകരുകയും അടിസ്ഥാനസൗകര്യ സംവിധാനം തകരാറിലാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.