തെരഞ്ഞെടുപ്പ്: സത്യം പറഞ്ഞാൽ വലിയ ആവേശം ഇത്തവണയില്ല
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ മുൻ വർഷങ്ങളിലെ ആവേശം പ്രവാസ ലോകത്ത് ഇല്ല. രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാണെങ്കിലും മറ്റുള്ളവർക്ക് വലിയ ആവേശം കാണുന്നില്ല. കോവിഡ് പ്രതിസന്ധിയിൽ വരുമാനത്തിൽ ഇടിവ് വന്നതും രോഗഭീതിയും ഭാവി സംബന്ധിച്ച അനിശ്ചിതത്വവും കാരണം ജനങ്ങളിൽ പൊതുവേ നിരാശയും പൊതുകാര്യങ്ങളോട് നിസ്സംഗതയും ഉണ്ടായിട്ടുണ്ട്. കോവിഡ് പ്രതിസന്ധികാലത്തുണ്ടായ നിരാശജനകമായ അനുഭവങ്ങൾ പലരെയും സ്വന്തം കാര്യം നോക്കി നടക്കാമെന്ന മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ട്. അണികളിൽ ആവേശം നിറക്കാൻ നടത്താറുള്ള കൺവെൻഷനുകൾക്ക് സാധ്യതയില്ലാത്തതും തെരഞ്ഞെടുപ്പ് ചൂട് മുറുകാത്തതിന് കാരണമാണ്. ഒാൺലൈനായി നടത്തുന്ന കൺവെൻഷനുകൾ എത്രപേർ ശ്രദ്ധയോടെ കേൾക്കുന്നു എന്നതും സംശയമാണ്. സൂം ഒാപൺ ചെയ്തുവെച്ച് മറ്റു പണികളിൽ ഏർപ്പെടുന്ന രൂപത്തിൽ നിസ്സംഗത സാർവത്രികമായിട്ടുണ്ട്.
സാധാരണ പാർലമെൻറിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിനേക്കാൾ പതിന്മടങ്ങ് ആവേശം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉണ്ടാവാറുണ്ട്. അടുത്തറിയുന്നവർ സ്ഥാനാർഥികളാവുന്നതാണ് ഇതിന് കാരണം. എന്നിട്ടും കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ അത്രപോലും സജീവത ഇത്തവണ കാണുന്നില്ല. അവസാന ഘട്ടമാവുേമ്പാഴേക്ക് ചൂടുപിടിക്കുമെന്ന് കരുതാൻ ഇനി ആകെ ഒരാഴ്ചയേ ബാക്കിയുള്ളൂ. അതിനിടക്ക് പരമാവധി ഉഷാറാക്കാൻ രാഷ്ട്രീയ കക്ഷികളുടെ പ്രവാസി ഘടകങ്ങൾ പ്രവർത്തകരെയും അനുഭാവികളെയും ബന്ധപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.