Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓ​ർ​മ​ക​ളെ...

ഓ​ർ​മ​ക​ളെ പു​ൽ​ക്കൂ​ട്ടി​ൽ ഒ​രു​മി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് കാ​ലം

text_fields
bookmark_border
Christmas 2024
cancel
camera_alt

സൗ​മ്യ കു​വൈ​ത്തി​ലെ ഫ്ലാ​റ്റി​ൽ ഒ​രു​ക്കി​യ പു​ൽ​ക്കൂ​ട്

ഓ​ർ​മ​ക​ളി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​മെ​ന്ന് തോ​ന്നാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ ക്രി​സ്മ​സ് കാ​ല​വും എ​ന്നെ തൃ​ശൂ​ർ പു​ഴ​ക്ക​ലി​ലെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​ക്കു​ന്നു. അ​വി​ടെ പ​പ്പ​യും മ​മ്മി​യും അ​നി​യ​നും പ​പ്പ​യു​ടെ അ​മ്മ​ച്ചി​യും അ​പ്പ​ച്ച​നു​മെ​ല്ലാ​​മു​ള്ള സു​ന്ദ​ര​മാ​യ ദി​വ​സ​ങ്ങ​ൾ മ​ന​സ്സി​ലെ​ത്തു​ന്നു. ഓ​ർ​മ​ക​ളി​ൽ ന​ക്ഷ​ത്ര​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നു. ക്രി​സ്മ​സ് വ​രി​ക​യാ​ണ്.

അ​വി​ടെ വീ​ട്ടു​മു​റ്റ​ത്തി​ന്റെ കോ​ണി​ൽ പു​ൽ​ക്കൂ​ടൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഒ​രു ഏ​​ഴാം ക്ലാ​സു​കാ​രി​യും കു​ഞ്ഞ​നി​യ​ൻ ആ​ൻ​സ​നും. ഞ​ങ്ങ​ളു​ടെ എ​ല്ലാ വ​ർ​ഷ​വും പ​തി​വു​ള്ള ക്രി​സ്മ​സ് ക​ലാ​പ​രി​പാ​ടി​യാ​ണി​ത്. പ​റ​മ്പി​ൽ​നി​ന്ന് ക​ല്ലും മ​ണ്ണും ചെ​ടി​ക​ളും മ​റ്റും ശേ​ഖ​രി​ച്ചാ​കും നി​ർ​മാ​ണം. പു​ൽ​ക്കൂ​ട് ത​യാ​റാ​ക്കി അ​തി​ൽ ഉ​ണ്ണി​യേ​ശു​വി​നെ​യും ന​ക്ഷ​ത്ര​ങ്ങ​ളും ക്രി​സ്മ​സ് ​ട്രീ​യു​മൊ​ക്കെ ​സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞാ​ലേ പി​ന്നെ വി​ശ്ര​മ​മു​ള്ളൂ. പ​ള്ളി​യി​ൽ​നി​ന്ന് എ​ത്തു​ന്ന സം​ഘ​​ത്തെ തൃ​പ്തി​പ്പെ​ടു​ത്തി ഒ​ന്നാം സ്ഥാ​നം നേ​ട​ണം എ​ന്ന ല​ക്ഷ്യ​ത്തി​ലാ​കും നി​ർ​മാ​ണം. എ​ന്നാ​ൽ, അ​തൊ​രി​ക്ക​ലും ഞ​ങ്ങ​ളെ തേ​ടി​വ​ന്നി​ല്ല.

അ​ങ്ങ​നൊ​രു ക്രി​സ്മ​സ് കാ​ലം. ഞ​ങ്ങ​ൾ പൂ​ൽ​ക്കൂ​ട് നി​ർ​മാ​ണം തു​ട​ങ്ങി. എ​ന്നാ​ൽ, നി​ർ​മാ​ണം പാ​തി​യാ​യ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ചെ​റി​യൊ​രു ത​ർ​ക്കം ഉ​ട​ലെ​ടു​ത്തു. ആ​രു​ടെ ഐ​ഡി​യ പ്ര​കാ​രം പൂ​ൽ​ക്കൂ​ട് പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്നാ​യി​രു​ന്നു വി​ഷ​യം. ര​ണ്ടു​പേ​രും സ്വ​ന്തം വാ​ദ​വു​മാ​യി വാ​ശി​യി​ൽ ഉ​റ​ച്ചു നി​ന്നു. അ​വി​ടെ​യും നി​ന്നി​ല്ല, പാ​തി​യാ​യ പു​ൽ​ക്കൂ​ടി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​ർ​മാ​ണം മു​ട​ങ്ങി. വൈ​കാ​തെ അ​തൊ​രു ആ​ഗോ​ള പ്ര​ശ്ന​മാ​യി വി​ക​സി​ച്ചു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​മ്മ​യും അ​പ്പ​ച്ച​നും അ​മ്മ​ച്ചി​യും ഇ​ട​പെ​ട്ടു. ദു​ബൈ​യി​ൽ​നി​ന്ന് പ​പ്പ ഫോ​ൺ വി​ളി​ച്ചു അ​നു​ര​ജ്ഞ​ന ച​ർ​ച്ച​ക്കും ശ്ര​മി​ച്ചു. എ​ന്നാ​ൽ, ഞ​ങ്ങ​ൾ നി​ല​പാ​ടി​ൽ​നി​ന്ന് ഒ​ര​ടി പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു.

ഒ​ടു​വി​ൽ അ​മ്മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു. ഇ​പ്പോ​ഴു​ള്ള​ത് അ​ങ്ങ​നെ ഇ​രി​ക്ക​ട്ടെ. ര​ണ്ടു​പേ​രും വെ​വ്വേ​റെ പു​ൽ​ക്കൂ​ടു​ണ്ടാ​കു​ക. ഇ​തോ​ടെ ഒ​റ്റ​യാ​യി വീ​ണ്ടും ഞ​ങ്ങ​ൾ ക​ല്ലും മ​ണ്ണും പെ​റു​ക്കി പ​ണി തു​ട​ങ്ങി. എ​ന്നാ​ൽ, ര​ണ്ടു​പേ​രും ചേ​ർ​ന്നു​ണ്ടാ​ക്കി​യ പു​ൽ​ക്കൂ​ടി​ന്റെ ഭം​ഗി വേ​റി​ട്ട് ഉ​ണ്ടാ​ക്കു​മ്പോ​ൾ കി​ട്ടി​യി​ല്ല. അ​തോ​ടെ മൂ​ന്നു പു​ൽ​ക്കൂ​ടു​ക​ളും പാ​തി​വ​ഴി​യി​ൽ നി​ന്നു.

ക്രി​സ്മ​സ് അ​ടു​ക്കാ​റാ​യി. അ​മ്മ ഇ​ട​ക്കു​വ​ന്ന് അ​വ പ​രി​ശോ​ധി​ച്ച് ഇ​ത്ത​വ​ണ ഏ​തു കൂ​ട്ടി​ൽ ഉ​ണ്ണി​യേ​ശു പി​റ​ക്കു​മെ​ന്ന് ത​മാ​ശ പ​റ​ഞ്ഞ് ഞ​ങ്ങ​ളെ ചൊ​ടി​പ്പി​ക്കും. ഇ​തി​നൊ​പ്പം അ​മ്മ​ച്ചി​യും കൂ​ടും. ഇ​നി ഇ​ത്ത​വ​ണ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഉ​ണ്ണി​യേ​ശു പി​റ​ക്കി​ല്ലേ എ​ന്ന സം​ശ​യം എ​ന്നി​ലും ഉ​യ​ർ​ന്നു തു​ട​ങ്ങി! വേ​റി​ട്ട ഈ ​ക​ലാ​പ​രി​പാ​ടി ന​ട​ക്കി​ല്ലെ​ന്നും മ​ന​സ്സി​ലാ​യി. അ​തോ​ടെ ഞാ​ൻ മ​ടി​ച്ചാ​ണെ​ങ്കി​ലും ആ​ൻ​സ​നെ സ​മീ​പി​ച്ചു.

ന​മു​ക്ക് ഒ​രു​മി​ച്ച് പു​ൽ​ക്കൂ​ടു​ണ്ടാ​ക്കി​യാ​ലോ എ​ന്നു പ​റ​ഞ്ഞ​തും, അ​തു​കേ​ൾ​ക്കാ​ൻ കാ​ത്തി​രു​ന്ന​തു​പോ​ലെ അ​വ​ൻ എ​ഴു​ന്നേ​റ്റു പ​ണി​തു​ട​ങ്ങി. പി​ന്നീ​ടെ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു. പ​ള്ളി​യി​ൽ​നി​ന്ന് പ​രി​ശോ​ധ​ന​ക്ക് ആ​ളെ​ത്തു​മ്പോ​ഴേ​ക്കും പു​ൽ​ക്കൂ​ട് റെ​ഡി​യാ​യി. ആ ​വ​ർ​ഷം ആ​ദ്യ​മാ​യി ഞ​ങ്ങ​ൾ​ക്ക് സ​മ്മാ​ന​വും കി​ട്ടി.

ആ ​ക്രി​സ്മ​സി​ന് മ​റ്റൊ​ന്നു കൂ​ടി സം​ഭ​വി​ച്ചു. പി​ണ​ക്ക​ത്തി​നി​ട​യി​ലും പ​തി​വു​ള്ള ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ൾ ര​ഹ​സ്യ​മാ​യി ഞ​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. പ​ള്ളി​യി​ൽ​നി​ന്ന് എ​ത്തി​യ​പാ​ടേ ഞാ​നെ​പ്പ​ഴോ ഇ​ഷ​ട​പ്പെ​ട്ട ഒ​രു ബാ​ഗ് ആ​ൻ​സ​ൻ എ​നി​ക്കു സ​മ്മാ​നി​ച്ചു. പ​ക​രം ഞാ​ന​വ​ന് ഒ​രു ടീ ​ഷ​ർ​ട്ട് ന​ൽ​കി. ഞ​ങ്ങ​ൾ​ക്കാ​യി ക​രു​തി​വെ​ച്ച സ​മ്മാ​ന​ങ്ങ​ൾ അ​മ്മ​യും സ​മ്മാ​നി​ച്ച​തോ​ടെ ആ ​ക്രി​സ്മ​സ് ദി​നം ഓ​ർ​മ​യി​ലെ പ്രി​യ​പ്പെ​ട്ട ഒ​ന്നാ​യി.

പി​ന്നീ​ട് പ​ല​യി​ട​ങ്ങ​ളി​ലേ​ക്കാ​യി ചി​ത​റി​യ ഞ​ങ്ങ​ൾ ഈ ​ക്രി​സ്മ​സി​ന് വീ​ണ്ടും പു​ഴ​ക്ക​ലെ വീ​ട്ടി​ൽ ഒ​രു​മി​ക്കും. ബം​ഗ​ളു​രു​വി​ൽ​നി​ന്ന് ആ​ൻ​സ​നെ​ത്തും. കു​വൈ​ത്തി​ൽ​നി​ന്ന് ഞാ​നും ദു​ബൈ​യി​ൽ​നി​ന്ന് പ​പ്പ​യും മ​മ്മി​യും വ​രും. എ​ന്നാ​ലും കാ​ല​ത്തി​ന് നി​ക​ത്താ​നാ​കാ​ത്ത വ​ലി​യൊ​രു ന​ഷ്ടം അ​പ്പോ​ഴും ബാ​ക്കി​യാ​കും. ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​പ്പ​ച്ച​ന്റേ​യും അ​മ്മ​ച്ചി​യു​ടെ​യും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsChristmas 2024
News Summary - Christmas 2024
Next Story