സി.ഐ.പി.എസ് കുവൈത്ത് വാർഷിക കോൺക്ലേവ്
text_fieldsസി.ഐ.പി.എസ് കുവൈത്ത് വാർഷിക കോൺക്ലേവിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മൂന്നാമത് സി.ഐ.പി.എസ് കുവൈത്ത് വാർഷിക കോൺക്ലേവ് അവന്യൂസ് മാളിലെ ഹിൽട്ടൺ ഗാർഡനിൽ നടന്നു.
ഹെൽത്ത്കെയർ, ബാങ്കിങ്, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ്, ഫിനാൻഷ്യൽ സർവിസസ്, കൺസ്ട്രക്ഷൻ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷനലുകൾ പങ്കെടുത്തു. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രോക്യുർമെന്റ് ആൻഡ് സപ്ലൈ (സി.ഐ.പി.എസ്) യു.കെയുടെ മെനാ മേഖലയിൽ ഉൾപ്പെടുന്ന സി.ഐ.പി.എസ് കുവൈത്ത് ബ്രാഞ്ചായിരുന്നു സംഘാടകർ.
സസ്റ്റെയിനബിലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജിയോപോളിറ്റിക്കൽ റിസ്കുകൾ എന്നിവയുൾപ്പെടെയുള്ള അടിയന്തര വിഷയങ്ങൾ കോൺക്ലേവ് കൈകാര്യം ചെയ്തു.
സി.ഐ.പി.എസ് കുവൈത്ത് ബ്രാഞ്ച് ചെയർമാൻ ജാസിം അൽ ഷാത്തീ, കുവൈത്ത് ബ്രാഞ്ച് സെക്രട്ടറി ഷിജു തോമസ് എന്നിവർ പ്രോക്യുർമെന്റ് പ്രഫഷണലുകൾക്കിടയിലെ സമൂഹിക ബോധം, പ്രഫഷൻ വളർച്ച എന്നിവ വർധിപ്പിക്കുന്നതിൽ കോൺക്ലേവിന്റെ പങ്ക് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.