പൗരന്മാരെ രാജ്യത്തുനിന്ന് വിലക്കാനാകില്ല -ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരെ രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് വിലക്കാനോ പുറത്താക്കാനോ ആർക്കും കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം.
അപവാദങ്ങളില്ലാതെ എല്ലാവരും രാജ്യത്തെ നിയമങ്ങൾ പാലിക്കുകയും അവരുടെ കടമകൾ നിറവേറ്റുകയും ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ സമീപകാല പരാമർശങ്ങൾ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ റിപ്പോർട്ടുകളെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയംത്തിന്റെ വിശധീകരണം.‘കുവൈത്തികളെ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ ആർക്കും കഴിയില്ല, അവരെ അവരുടെ രാജ്യം വിടാൻ ആർക്കും നിർബന്ധിക്കാനാവില്ല’ മന്ത്രാലയം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ സമീപകാല മാധ്യമ പ്രസ്താവനകൾ തെറ്റായി ചിത്രീകരിക്കപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.