പൗരത്വ നിയമ ഭേദഗതി; ശക്തമായ പ്രതിഷേധം ഉയരണം -പി.സി.എഫ് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ തകര്‍ത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയർന്നുവരണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനുള്ള പരിശ്രമത്തിന്റെ ഫലമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത്.
മതനിരപേക്ഷ രാഷ്ട്രം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ചേര്‍ന്നു ശക്തമായ ചെറുത്തുനിൽപ് ആരംഭിക്കണമെന്നും പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.