രണ്ടാഴ്ചക്കുള്ളിൽ പിൻവലിച്ചത് 211 പേരുടെ പൗരത്വം
text_fieldsകുവൈത്ത് സിറ്റി: രണ്ടാഴ്ചക്കുള്ളിൽ കുവൈത്തില്‍നിന്നും പിൻവലിച്ചത് 211 പേരുടെ പൗരത്വം. വ്യാജ വിവരങ്ങൾ നൽകി നിയമവിരുദ്ധമായി കരസ്ഥമാക്കിയ പൗരത്വമാണ് റദ്ദാക്കിയത്. സംശയം തോന്നിയ ഫയലുകള്‍ പരിശോധിച്ച സുപ്രീംകമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. പൗരത്വം നേടുന്നതിനായി കുവൈത്തികളെ വിവാഹം കഴിക്കുകയും തുടര്‍ന്ന് വിവാഹമോചനം നേടിയ സംഭവങ്ങളും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. വഞ്ചന, ഇരട്ട പൗരത്വ കേസുകളുമായി ബന്ധപ്പെട്ട് 407 പരാതികളാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. 1959-ലെ കുവൈത്ത് നാഷനാലിറ്റി ലോയിലെ ആർട്ടിക്കിൾ 13, 21 എ വകുപ്പുകള്‍ അനുസരിച്ച് വ്യക്തികളുടെ പൗരത്വം പിൻവലിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.