2876 പേരുടെകൂടി പൗരത്വം റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പൗരത്വം റദ്ദാക്കല്‍ നടപടികള്‍ തുടരുന്നു. അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 13 പേര് പുരുഷന്മാരും 2863 സ്ത്രീകളുമാണ്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് അധ്യക്ഷനായ സുപ്രീം കമ്മിറ്റിയുടെ നിർദേശം മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.
ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. നേരത്തെയും അനധികൃതമായി നേടിയതെന്ന് കണ്ടെത്തിയ നിരവധി പേരുടെ പൗരത്വം പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.