കെ.െഎ.ജി കുവൈത്ത് സിറ്റി ഏരിയ മർവ മുസ്തഫയെ ആദരിച്ചു
text_fieldsചിത്രരചനയിലൂടെ അന്താരാഷ്ട്ര ബഹുമതികൾ കരസ്ഥമാക്കിയ മർവ മുസ്തഫയെ കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഉപഹാരം നൽകി ആദരിക്കുന്നു
കുവൈത്ത് സിറ്റി: പെൻസിൽ ഉപയോഗിച്ച് ആറു മണിക്കൂറിൽ 25 ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രംവരച്ച് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സ്, അമേരിക്ക ബുക്സ് ഓഫ് റെക്കോഡ്സ് (വേൾഡ് ചാമ്പ്യൻ), ഇൻറർനാഷനൽ ബുക്സ് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്സ് ഓഫ് റെക്കോഡ്സ് (ഗ്രാൻഡ് മാസ്റ്റർ), അറേബ്യൻ ബുക്സ് ഓഫ് വേൾഡ് റെക്കോഡ്സ്, വേൾഡ് റെക്കോഡ്സ് ഓഫ് ഇന്ത്യ എന്നീ ആറ് ബഹുമതികൾ കരസ്ഥമാക്കിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ പൂർവ വിദ്യാർഥിനി മർവ മുസ്തഫയെ കെ.െഎ.ജി സിറ്റി ഏരിയ ഉപഹാരം നൽകി ആദരിച്ചു.
ഏരിയ പ്രസിഡൻറ് യൂസുഫ് ദാറുസ്സലാം, ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ്, ഇസ്ലാമിക സമൂഹം വകുപ്പ് കൺവീനർ ആരിഫ് അലി ഒറ്റപ്പാലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കണ്ണൂർ തലശ്ശേരി സ്വദേശികളായ മുസ്തഫ, ഷെമി ദമ്പതികളുടെ മകളാണ് മർവ മുസ്തഫ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.