ഹല ഫെബ്രുവരി; പ്രത്യേക ഓഫറുകളുമായി സിറ്റി ക്ലിനിക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആഘോഷ മാസത്തിൽ ആരോഗ്യസേവനങ്ങളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് സിറ്റി ക്ലിനിക് ഗ്രൂപ്. ഹല ഫെബ്രുവരിയുടെ ഭാഗമായി ‘സ്വാതന്ത്ര്യത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും ഒരു മാസം’ എന്ന തലക്കെട്ടിൽ സിറ്റി ക്ലിനിക്കിന്റെ മിർഖബ്, മഹ്ബൂല, ഫഹാഹീൽ, ഖൈത്താൻ എന്നിവിടങ്ങളിലെ ശാഖകൾ സന്ദർശിക്കുന്നവർക്ക് സേവനങ്ങളിൽ വിവിധ ഓഫറുകൾ ലഭിക്കും.
ഫെബ്രുവരി ഒന്നു മുതൽ ഖൈത്താൻ ബ്രാഞ്ചിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ജനറൽ ഫിസിഷ്യൻ, സ്പെഷലിസ്റ്റുകൾ എന്നിവർക്ക് ഒരു ദീനാർ കൺസൽട്ടേഷൻ ഫീസാണ് ഈടാക്കുക. ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഡെന്റൽ എന്നീ വിഭാഗത്തിലും ഈ നിരക്കിൽ ഡോക്ടറെ കാണാം.
ഫെബ്രുവരി 28 വരെയാണ് ആനുകൂല്യം. ബുക്ക് ചെയ്യുന്നതിനായി 1880020 നമ്പറിൽ ബന്ധപ്പെടാം. മറ്റു ശാഖകളിൽ 15 പ്രത്യേക ആരോഗ്യ പരിരക്ഷ പാക്കേജുകൾ നിലവിലുണ്ട്. വ്യക്തികൾക്കും കുടുംബത്തിനും അനുയോജ്യമായ ചികിത്സ പാക്കേജുകൾ ഇതിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സിറ്റി ക്ലിനിക് ശാഖകളുമായി ബന്ധപ്പെടുക. ഫോൺ: സിറ്റി ക്ലിനിക് മിർഖബ്- 965 22497060/80, ഫഹാഹീൽ +965 23915592/93, മഹ്ബൂല +965 22219912/13

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.