സിവിൽ െഎഡി വിതരണ സമയം കൂട്ടാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: പ്രതിദിനം വിതരണം ചെയ്യുന്ന സിവിൽ െഎഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നതായി 'പാസി' പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ മേധാവി ജാസിം അൽ മദീൻ പറഞ്ഞു. ഒരു മണിക്കൂറിൽ 500 കാർഡുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ഇടപാടുകൾ നടത്താം. പ്രവർത്തന സമയം വർധിപ്പിച്ച് തിരക്ക് കുറക്കാനാണ് നീക്കം. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഒാഫിസ് ജൂലൈ അഞ്ചിന് പ്രവർത്തനമാരംഭിച്ച ശേഷം 28,000 സിവിൽ െഎഡി കാർഡുകൾ വിതരണം ചെയ്തു. 90,000 കാർഡുകൾ വിതരണത്തിന് തയാറായി കിയോസ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. പാസി ആസ്ഥാനത്തെ 45 വെൻഡിങ് മെഷീനുകൾ വഴിയാണ് വിതരണം.
4,40,000 കാർഡുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇഷ്യൂ ചെയ്യാൻ തയാറായി. തങ്ങളുടെ സിവിൽ െഎഡി കാർഡുകൾ വിതരണത്തിന് സജ്ജമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തി മാത്രം പാസി ആസ്ഥാനത്ത് എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യമുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാം. കാർഡ് തയാറായെന്ന് ഉറപ്പാക്കിയശേഷം മാത്രം അപ്പോയിൻറ്മെൻറ് എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപ്പോയിൻറ്മെൻറ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.