പ്രവാസികളുടെ സിവിൽ ഐഡി ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളുടെ സിവിൽ ഐഡി ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കും. താമസാനുമതി കാലാവധി അവസാനിക്കുന്ന മുറക്ക് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും ബാങ്ക് അധികൃതര്‍ സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോര്‍ട്ട് ചെയ്തു. സിവിൽ ഐഡി കാലാവധി അവസാനിച്ച പ്രവാസി ഇടപാടുകാർക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. താമസരേഖ അവസാനിക്കുന്ന മുറക്കാവും പ്രവാസികളുടെ അക്കൗണ്ടുകൾ താല്‍ക്കാലികമായി മരവിപ്പിക്കുക. വിസ കാലാവധി അവസാനിക്കുന്നതോടെ ഉപഭോക്താവ് അനധികൃത താമസക്കാരനായി മാറുന്ന സാഹചര്യത്തിലാണ് ഈ നടപടി. റെസിഡൻസി പുതുക്കുന്ന മുറക്ക് അക്കൗണ്ടുകൾ തിരികെ ലഭിക്കുകയും അല്ലാത്തവരുടേത് മരവിപ്പിക്കുകയും ചെയ്യും.
ഇതോടെ ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കാനോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്താനോ കഴിയില്ല. അക്കൗണ്ട് മരവിപ്പിക്കൽ പ്രക്രിയ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. വിസ പുതുക്കുന്നതുവരെ പരിമിതമായ രീതിയില്‍ പണം പിന്‍വലിക്കാന്‍ ചില ബാങ്കുകള്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിസ പുതുക്കാന്‍ കഴിയാത്ത ഉപഭോക്താവിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്ത് തുക പിൻവലിക്കാൻ അവസരം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.