ആരോഗ്യ സംരക്ഷണ ബോധവത്കരണവുമായി പഠനക്ലാസ്
text_fieldsകുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ ഫർവാനിയ ഏരിയയിലെ കനാരി, നിസാൽ യൂനിറ്റുകൾ സംയുക്തമായി ആരോഗ്യ സംരക്ഷണ പഠന ക്ലാസ് സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യ കുവൈത്ത് കേന്ദ്ര പ്രസിഡന്റ് മെഹനാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രവാസികളിൽ ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്നതായും, ആരോഗ്യ സംബന്ധമായ ധാരണക്കുറവാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം ഉണർത്തി.
ആരോഗ്യ ബോധവത്കരണത്തിന് യൂത്ത് ഇന്ത്യ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ബോധവത്കരണ ക്ലാസുകൾ, കായിക മത്സരങ്ങൾ, കാമ്പയിനുകൾ എന്നിവ തുടർന്നും സംഘടിപ്പിക്കുമെന്നും അറിയിച്ചു. യൂത്ത് ഇന്ത്യ നിസാൽ യൂനിറ്റ് പ്രസിഡന്റ് അൻസാർ കൊല്ലം അധ്യക്ഷത വഹിച്ചു. അക്യുപംച്ചറിസ്റ്റ് അനീസ് അബ്ദുസ്സലാം മുഖ്യ പ്രഭാഷണം നിർവഹിച്ചു. അശ്രദ്ധ വരുത്തിവെക്കുന്ന രോഗങ്ങളെ കുറിച്ചും അവ മറികടക്കാൻ ആവശ്യമായ ജീവിതശീലങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
നൂറോളം യുവാക്കൾ പഠനക്ലാസിൽ പങ്കെടുത്തു. കെ.ഐ.ജി ഫർവാനിയ ഏരിയ ആക്ടിങ് പ്രസിഡന്റ് ഷാനവാസ് കോട്ടപ്പുറം, ജോയന്റ് സെക്രട്ടറി ഹഫീസ് പാടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് ഇന്ത്യ കനാരി യൂനിറ്റ് ആക്ടിങ് സെക്രട്ടറി അഷ്ഫാഖ് അഹമ്മദ് സ്വാഗതവും പ്രസിഡന്റ് സദറുദ്ദീൻ പി.കെ. സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.