കെ.ഐ.ജി മദ്റസകളിൽ ക്ലാസുകൾ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജിക്ക് കീഴിലെ മദ്റസകളിലെ ഈ അധ്യായനവർഷത്തെ ക്ലാസുകൾ ഒക്ടോബർ ആദ്യവാരത്തിൽ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡിന് കീഴിൽ നാല് ഇംഗ്ലീഷ് മീഡിയം മദ്റസകൾ അടക്കം എട്ടു മദ്റസകളുണ്ട്. സ്വബാഹിയ, സാൽമിയ, ഹവല്ലി, അബ്ബാസിയ, ഫർവാനിയ, ഖൈത്താൻ, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിലാണ് മദ്റസകൾ.
ശനിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവർത്തനം. അടിസ്ഥാന മത ധാർമിക വിജ്ഞാനീയങ്ങൾക്കൊപ്പം മാതൃഭാഷ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള മദ്റസകളിൽ 1500ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി കേരളയുടെ സിലബസും പാഠപുസ്തകങ്ങളുമാണ് അവലംബിക്കുന്നത്.
യോഗ്യരായ അധ്യാപകരും കലാ കായിക, വൈജ്ഞാനിക മത്സരങ്ങളും കെ.ഐ.ജി മദ്റസകളെ വ്യത്യസ്തമാക്കുന്നു. വിദ്യാർഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭാഷ പരിജ്ഞാനത്തിനും മുഖ്യ ഊന്നൽ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും -മലയാളം മദ്റസകൾ: അബ്ബാസിയ- 99771469, ഫർവാനിയ- 50111731, ഫഹാഹീൽ- 65975080, ഹവല്ലി- 66977039. ഇംഗ്ലീഷ് മദ്റസകൾ: സാൽമിയ- 55238583, ഖൈത്താൻ- 65757138, സബാഹിയ- 66076927, ജഹ്റ- 99354375.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.