രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണങ്ങൾ. ബുധനാഴ്ച പലയിടങ്ങളിലും സജീവമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമായി. വടക്കു പടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിച്ചു. സജീവമായ കാറ്റ് തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്ക് കാരണമായി. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ കാറ്റിനും ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അഭ്യർഥിച്ചിരുന്നു. എന്നാൽ, അപകടകരമായ രീതിയിൽ കാറ്റ് സജീവമാകാത്തത് ആശ്വാസമായി. അതേസമയം, രാജ്യത്ത് വേനൽക്കാലം അവസാനത്തിൽ എത്തിയെങ്കിലും മഴ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടില്ല. നിലവിൽ താപനിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഒക്ടോബർ പകുതിയോടെ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ കാലാവസ്ഥയിൽ വലിയ മാറ്റവും രാജ്യം തണുപ്പിലേക്ക് നീങ്ങുമെന്നുമാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം വേണ്ടത്ര മഴ ലഭിക്കാത്തത് തണുപ്പിന്റെ തീവ്രത കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.