കാലാവസ്ഥ വ്യതിയാനം: ആഘാതം ലഘൂകരിക്കാൻ പദ്ധതികൾ വേണം -നാദിർ അൽ ഉബൈദ്
text_fieldsകുവൈത്ത് സിറ്റി: കാലാവസ്ഥ വ്യതിയാനങ്ങൾമൂലം സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ആഘാതങ്ങൾ ലഘൂകരിക്കാൻ രാജ്യത്ത് തന്ത്രപരമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സാമ്പത്തിക വിദഗ്ധൻ നാദിർ അൽ ഉബൈദ്. കുവൈത്ത് ടൈംസിനോട് സംസാരിച്ച അദ്ദേഹം കാലാവസ്ഥ വ്യതിയാനം ആഗോള സമ്പദ് വ്യവസ്ഥയിൽതന്നെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
വ്യക്തമായ തന്ത്രം രൂപപ്പെടുത്തുന്നത് കാലാവസ്ഥ പ്രക്ഷുബ്ധതയുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രത്യാഘാതങ്ങളിൽനിന്ന് രാജ്യത്തെ കരകയറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിന്റെ പല മേഖലകളിലെയും സാമ്പത്തിക വളർച്ചയിൽ ഉയരുന്ന താപനില വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒരാഴ്ചയായി രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥയും പല വികസനപ്രവർത്തനങ്ങളെയും തടയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിലനിൽക്കുന്ന കനത്ത ചൂട് മൂലം ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ ഉച്ചസമയങ്ങളിൽ പൊതുസ്ഥലങ്ങളിൽ തൊഴിലെടുക്കുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്. തൊഴിലാളിസുരക്ഷക്കുവേണ്ടിയാണ് ഇതെങ്കിലും വാണിജ്യ മേഖലകളിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.