50 ഡിഗ്രി; രാജ്യം കഠിന ചൂടിലേക്ക്
text_fieldsകുവൈത്ത് സിറ്റി: സാമാന്യ ചൂടിൽനിന്ന് രാജ്യം കടുത്ത ചൂടിലേക്ക് വഴിമാറിയതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കൂടിയ ചൂട് 50 ഡിഗ്രിയും കുറഞ്ഞത് 36 ഡിഗ്രിയുമായിരുന്നു. വരും ദിവസങ്ങളിൽ ചൂട് കൂടിയേക്കും. 45 മുതൽ 20 വരെ കി.മീറ്റർ വേഗതയിൽ വടക്ക്-പടിഞ്ഞാറൻ കാറ്റടിക്കാനും ഇടയുണ്ട്. കാറ്റ് പൊടിപടലങ്ങൾ ഉയർത്താനും കാഴ്ചപ്പരിധി കുറക്കാനും ഇടയാക്കിയേക്കുമെന്നും കാലാവസ്ഥ കേന്ദ്രം കൂട്ടിച്ചേർത്തു.
പുറംജോലിക്കാർക്ക് നോമ്പ് കഠിനം
കുവൈത്ത് സിറ്റി: വേനൽ ചൂടിൽ വെന്തുരുകുന്ന മണലാരണ്യത്തിൽ ദൈർഘ്യമേറിയ പകലുകളാണ് ഇത്തവണയും റമദാനിലേത്. മിക്ക ഗൾഫ് നാടുകളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് അന്തരീക്ഷ ഉൗഷ്മാവ്. കുവൈത്തിൽ അത് മിക്കപ്പോഴും 50 ഡിഗ്രിക്ക് അടുത്തെത്തുന്നു. പുറത്ത് നിർമാണ ജോലിയിലും മറ്റും ഏർപ്പെടുന്നവർ കനത്ത ചൂടിനെ അവഗണിച്ചാണ് റമദാനെ വരവേൽക്കുന്നത്. ഇത്തരം തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം കത്തുന്ന വേനലിൽ ആശ്വാസം നൽകുന്നതിനൊപ്പം ആരാധനാ കർമങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്താനും സൗകര്യമൊരുക്കും. വേനലിെൻറ കാഠിന്യം കണക്കിലെടുത്ത് നിർജലീകരണം ഒഴിവാക്കാൻ നോമ്പ് തുറന്നതിന് ശേഷം പരമാവധി പാനീയങ്ങൾ കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തറാവീഹിന് മസ്ജിദുൽ കബീറിൽ ഉൾപ്പെടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പള്ളികളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.