വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിരവധി പേർക്ക് കോവിഡ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവർക്ക് ക്വാറൻറീൻ നിർദേശിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർക്കാണ് വൈറസ് ബാധിച്ചത്. സർക്കാർ വകുപ്പുകളിലെ ജീവനക്കാരോട് കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറക്കും എന്നതുൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ദിവസത്തെ മുതൽ 15 ദിവസത്തെ വരെ ശമ്പളം കുറക്കുമെന്നാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.