കോവിഡ്: 174 പുതിയ കേസുകൾ മാത്രം; മരണമില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് പുതിയ 174 കോവിഡ് കേസുകൾ മാത്രം. ഇതുവരെ 1,46,218 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 269 പേർ ഉൾപ്പെടെ 1,42,094 പേർ രോഗമുക്തി നേടി. പുതിയ കോവിഡ് മരണം റിപ്പോർട്ട് ചെയ്തില്ല. രാജ്യത്തെ കോവിഡ് മരണം 911 ആയി തുടരുകയാണ്. ബാക്കി 3213 പേരാണ് ചികിത്സയിലുള്ളത്. 62 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3679 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 11,80,662 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
മാസങ്ങൾക്കു ശേഷം കോവിഡ് കേസുകൾ 200ൽ താഴെയായി എന്നതും മരണമുണ്ടായില്ല എന്നതും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതും ആശ്വാസമാണ്. തണുപ്പ് കൂടുന്ന ഡിസംബറിൽ കോവിഡ് കേസുകൾ വർധിക്കാനിടയുണ്ടെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല.
രണ്ടുമാസത്തിനിടെ കുവൈത്തിലെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായി. പുതിയ കേസുകളും ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണവും മരണനിരക്കും കുറഞ്ഞു. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.