കോവിഡ്: 291 പുതിയ കേസുകൾ അഞ്ചു മരണം;
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 291 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 145,595 പേർക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 270 പേർ ഉൾപ്പെടെ 1,41,259 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 910 ആയി. ബാക്കി 3326 പേരാണ് ചികിത്സയിലുള്ളത്. 72 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
6775 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 11,65,434 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പുതിയ കേസുകൾ കുറയുന്നത് ആശ്വാസമാണെങ്കിലും രോഗമുക്തിയും ഇതോടൊപ്പം കുറയുന്നുണ്ട്. കഴിഞ്ഞ ആഴ്ച വരെ പുതിയ കേസുകളുടെ ഇരട്ടിയോളമോ ഇരട്ടിയിലധികമോ എത്തിയിരുന്നു രോഗമുക്തി.
ഇപ്പോൾ ഒപ്പത്തിനൊപ്പവും ചില ദിവസങ്ങളിൽ കുറവുമാണ്. അതേസമയം, തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറയുന്നുണ്ട്. തണുപ്പ് കൂടുന്ന ഡിസംബറിൽ കോവിഡ് കേസുകൾ വർധിക്കാനിടയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ അധികമായിരുന്നു രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.