കോവിഡ്: 343 പുതിയ കേസുകൾ; 474 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 343 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,43,917 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 474 പേർ ഉൾപ്പെടെ 1,39,148 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 886 ആയി. ബാക്കി 3883 പേരാണ് ചികിത്സയിലുള്ളത്.
84 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 12,124 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 11,30,744 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകൾ കൂടുകയും രോഗമുക്തി അത്രതന്നെ ഉണ്ടായില്ലെന്നതും വെള്ളിയാഴ്ചത്തെ പ്രത്യേകതയാണ്.
12,000ത്തിലേറെ പേർക്ക് പരിശോധന നടത്തിയിട്ടും 343 പുതിയ കേസുകളേ ഉള്ളൂ എന്നത് ആശ്വാസമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി വളരെ കുറഞ്ഞുവെന്നതാണ് ഇത് കാണിക്കുന്നത്. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ അധികമാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.