കോവിഡ്: 414 പുതിയ കേസുകൾ; 279 രോഗമുക്തി; ഒരുമരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച 414 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,54,314 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 279 പേർ ഉൾപ്പെടെ 1,49,007 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 943 ആയി. ബാക്കി 4364 പേരാണ് ചികിത്സയിലുള്ളത്. 46 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7781 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ആകെ 13,27,427 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പുതിയ കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം വർധിച്ചു. പ്രതിദിനം പരിശോധന നടത്തുന്നതും വർധിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതാണ് ഞായറാഴ്ചത്തെ ആശ്വാസ വിവരം.
നവംബർ, ഡിസംബർ മാസങ്ങളിൽ കേസുകൾ ഗണ്യമായി കുറഞ്ഞതിനു ശേഷമാണ് ജനുവരിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്. എന്നാൽ, ജനുവരിയിൽ പുതിയ കേസുകൾ കൂടുതലാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.