അടുത്ത ദിവസങ്ങളില്‍ കുവൈത്തിൽ തണുപ്പ് കൂടും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ശൈത്യകാലത്തെ അസ്റാഖ് സീസണ് ആരംഭിച്ചു. അടുത്ത എട്ട് ദിവസം ഈ സീസണ് നീണ്ടുനില്‍ക്കും. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരിക്കും അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെടുക. പകൽ സമയത്തേക്കാൾ രാത്രിയിലും പുലര്‍ച്ചയും അന്തരീക്ഷ താപനില കുറയുമെന്ന് ഉജൈരി സെന്റര്‍ അറിയിച്ചു. ശൈത്യം കണക്കിലെടുത്ത് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
ഫെബ്രുവരിയിലും കടുത്ത തണുപ്പുണ്ടാകും. മാർച്ച് അവസാനം വരെ തണുപ്പു തുടരും. ഈ വർഷം തണുപ്പു സീസൺ നീളുമെന്ന് സൂചനയുണ്ട്. തുടർന്ന് വസന്തകാലവും പിറകെ വേനൽക്കാലവും എത്തും.
അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തണുപ്പാണ് രാജ്യത്ത് ഇതുവരെ അനുഭവപ്പെട്ടത്. പതിവായി അനുഭവപ്പെടുന്ന മഴയും ഇത്തവണ ഉണ്ടായില്ല. മഴയുടെ കുറവ് കാലാവസ്ഥയിലും പ്രതിഫലിച്ചു. മുൻ വർഷങ്ങളിൽ ഈ സമയത്ത് മരുഭൂമി ഭാഗങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.