മലയാളികളുടെ മനസ്സിനുള്ളിൽ ഒരു സത്യഭാമയില്ലേ...!
text_fieldsഡോ. ആർ.എൽ.വി രാമകൃഷ്ണനെതിരായ വർണവെറി നിറഞ്ഞ പ്രസ്താവന നടത്തിയ കലാമണ്ഡലം സത്യഭാമയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. അവരുടെ വാക്കുകളിൽനിന്ന് മലയാളി മറ്റൊന്നു കൂടി വായിച്ചെടുക്കേണ്ടതുണ്ട്. കേരളത്തിൽ ബഹുഭൂരിഭാഗം ജനങ്ങളുടെ മനസ്സിലും ഒരു സത്യഭാമ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണത്. മലയാള കലാരംഗം അടക്കിവാഴുന്നത് ‘വെളുത്തവരാണ്’. സിനിമകൾ മുതൽ ചാനൽ അവതാരകരിലും മുൻഗണന വെളുത്തവർക്ക് മാത്രം. ചുരുക്കം ചില സംവിധായകർ മാത്രമെ നിറം കുറഞ്ഞവർക്ക് നായകനാകാൻ അവസരം കൊടുത്തിട്ടുളളൂ.
മാട്രിമോണിയൽ കോളങ്ങൾ നോക്കിയാൽ മലയാളിയുടെ ‘പ്രബുദ്ധത’യുടെ മറുപുറം വ്യക്തമാകും. കേരളത്തിൽ ജനങ്ങളെ വിഭജിക്കുന്ന രീതിയിലാണ് മാട്രിമോണിയൽ സൈറ്റുകൾ. നിറവും ജാതിയും ഉപജാതിയും ഒന്നിച്ചാലേ ബഹുഭൂരിഭാഗം മാതാപിതാക്കളും വിവാഹങ്ങൾക്ക് തയാറാവുന്നുള്ളൂ. മലയാളികളുടെ ഇത്തരം കാഴ്ചപ്പാട് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിറം കുറഞ്ഞ കുട്ടികളുടെ മനസ്സിൽ വന്നുപെടുന്ന അപകർഷബോധം സ്വന്തം കുടുംബത്തിൽനിന്ന് തന്നെ മാറ്റിയെടുക്കേണ്ടതുണ്ട്. സമൂഹം അവരെ അവഗണിക്കുകയും അരുത്. കഴിവുകളും സ്വഭാവവുമാണ് മനുഷ്യരുടെ മേന്മയായി പരിഗണിക്കേണ്ടത്.ഇത് മലയാളികൾക്ക് എന്നു മനസ്സിലാകും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.