എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ കെ.എം.സി.സി അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറിയും ദലിത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായും പണക്കാട് കുടുംബവുമായും വലിയ ആത്മബന്ധം ഉണ്ടായിരുന്ന ഉണ്ണികൃഷ്ണൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് വെച്ച നേതാവും ദലിത് ലീഗിനെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവുമായിരുന്നെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി
കുവൈത്ത് സിറ്റി: എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ വിഷമിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. മലപ്പുറത്തിന്റെ മതസൗഹാർദത്തിലും ഐക്യത്തിലും വലിയ പങ്ക് വഹിച്ച നേതാവായിരുന്നു എ.പി. ഉണ്ണികൃഷ്ണൻ. ഈ കാലഘട്ടത്തിന് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.