സഗീർ തൃക്കരിപ്പൂർ അനുസ്മരണം
text_fieldsകുവൈത്ത് സിറ്റി: സാധാരണക്കാരനായ പ്രവാസിയുടെ പുരോഗതിക്കായി പദ്ധതികളും പ്രവർത്തനങ്ങളും രൂപപ്പെടുത്തിയ മഹത് വ്യക്തിത്വമാണ് സഗീർ തൃക്കരിപ്പൂർ എന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
മറ്റുള്ളവരുടെ കാര്യങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. നൈർമല്യവും സ്നേഹവും നിറഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്ന സഗീർ പ്രവാസി സമൂഹത്തിന്റെ മനസ്സിൽ എന്നും നിലനിൽക്കുമെന്ന് സംഗമത്തിൽ പങ്കെടുത്തവർ പറഞ്ഞു. തക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ് സാഹിബ് അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ.എ. മുനീർ ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ ഫത്താഹ് തയ്യിൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. തമീമുൽ അൻസാരി ദഅവ കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സുഹൈൽ ഹൈതമി പ്രാർഥനക്ക് നേതൃത്വം നൽകി. രക്ഷാധികാരി ഇ.കെ. അബ്ദുല്ല, സംസ്ഥാന പ്രസിഡൻറ് കെ.കെ. അബ്ദുല്ല, ജനറൽ സെക്രട്ടറി സലീം അറയ്ക്കൽ, ട്രഷറർ സുബൈർ ഹാജി, സെക്രട്ടറി യു.എ. ബക്കർ, പാലക്കി അബ്ദുറഹ്മാൻ, സി.എച്ച്. കുഞ്ഞബ്ദുല്ല, ദിലീപ് കോട്ടപ്പുറം, കുട്ടിയാലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദുൽ റസാഖ് മേലടി സ്വാഗതവും കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡൻറ് എം.സി. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.