കൊമേഴ്സ്യൽ വിമാന സർവിസ്: വീണ്ടും ഉന്നത തല യോഗം ചേർന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാനങ്ങൾക്ക് യാത്രാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ഉന്നതതല യോഗം ചേർന്നു. സിവിൽ ഏവിയേഷൻ വകുപ്പ് മേധാവി ശൈഖ് സൽമാൻ അൽ ഹമൂദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ധന മന്ത്രാലയം, കസ്റ്റംസ് വകുപ്പ്, ജനറൽ സെക്രേട്ടറിയറ്റ് ഫോർ പ്ലാനിങ് തുടങ്ങിയവയുടെ പ്രതിനിധികളും സംബന്ധിച്ചു.
മൂന്നു ഘട്ടങ്ങളിലായി വാണിജ്യവിമാന സർവിസുകൾ പുനരാരംഭിക്കാനാണ് നീക്കം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 30 ശതമാനം, രണ്ടാം ഘട്ടത്തിൽ 60 ശതമാനം, മൂന്നാം ഘട്ടത്തിൽ പൂർണ തോതിൽ എന്നിങ്ങനെയാണ് സർവിസുകൾ പുനരാരംഭിക്കുക. മന്ത്രിസഭ നിർദേശങ്ങൾക്ക് അനുസൃതമായി ആരോഗ്യമാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും സർവിസ് ആരംഭിക്കുക. ഇതിെൻറ ക്രമീകരണങ്ങൾ ചർച്ചചെയ്യാനാണ് വ്യാഴാഴ്ച യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.