പൗരത്വ അനുമതിക്കും സൂക്ഷ്മ പരിശോധനക്കും സമിതി
text_fieldsകുവൈത്ത് സിറ്റി: പൗരത്വം അനുവദിക്കുന്നതിനും സൂക്ഷ്മ പരിശോധനക്കുമായി ഉന്നതതല സമിതി രൂപവത്കരിക്കാൻ കുവൈത്ത് ഡെപ്യൂട്ടി അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിട്ടു.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സമിതിയുടെ അധ്യക്ഷനാകും. എണ്ണമന്ത്രി, കാബിനറ്റ്കാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, മന്ത്രിസഭ സെക്രട്ടറി ജനറൽ തുടങ്ങിയവർ അംഗങ്ങളാകും.
പൗരത്വം നൽകുന്നതിനുള്ള അപേക്ഷ പരിഗണിച്ച് അർഹർക്ക് നൽകുന്നതിനും അനർഹമായി സ്വന്തമാക്കിയ പൗരത്വം റദ്ദാക്കുന്നതിനും സമിതിക്ക് അധികാരമുണ്ടാകും.
തെറ്റായ വിവരങ്ങളും വ്യാജരേഖകളും സമർപ്പിച്ച് സ്വന്തമാക്കിയ കുവൈത്ത് പൗരത്വം പിൻവലിക്കും. നാഷനാലിറ്റി കമീഷൻ നൽകുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.