ഭക്ഷ്യ ഉൽപന്ന വിലവർധനക്ക് അനുമതി തേടി കമ്പനികൾ
text_fieldsഅസംസ്കൃത വസ്തുക്കളുടെ വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് വർധന ആവശ്യപ്പെടുന്നത്
കുവൈത്ത് സിറ്റി: നിരവധി ഭക്ഷ്യ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ അനുമതി തേടി കമ്പനികൾ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകി.
ആഗോളതലത്തിൽ അസംസ്കൃത ഉൽപന്നങ്ങളുടെ വിലവർധനയും സമുദ്ര, വ്യോമ ചരക്കുനീക്കത്തിെൻറ ചെലവ് വർധിച്ചതും ചൂണ്ടിക്കാട്ടിയാണ് നിർമാതാക്കൾ വിലവർധനക്ക് അനുമതി തേടിയത്.
അഞ്ചു മുതൽ പത്തു ശതമാനം വരെ വിലവർധനയാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.
വാണിജ്യ മന്ത്രാലയം, സാമൂഹികക്ഷേമ മന്ത്രാലയം, കോഒാപറേറ്റിവ് സൊസൈറ്റി യൂനിയൻ എന്നിവയിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഫുഡ് പ്രൈസിങ് കമ്മിറ്റി. അഞ്ചുശതമാനം വരെ വിലവർധനക്ക് അനുമതി നൽകാനാണ് ഇൗ കമ്മിറ്റിക്ക് അധികാരമുള്ളത്. ഇതിനുമേൽ ആവശ്യമാണെങ്കിൽ വാണിജ്യ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അണ്ടർ സെക്രട്ടറി മേധാവിയായ ഹയർ പ്രൈസിങ് കമ്മിറ്റിക്ക് വിടുകയാണ് ചെയ്യുക. വിപണിയെ സ്വതന്ത്രമായി വിടണമെന്നാണ് വ്യാപാരി സമൂഹത്തിെൻറ ആവശ്യം. വിലനിർണയത്തിൽ അനാവശ്യ ഇടപെടലുകൾ ഇല്ലാതെ സ്വതന്ത്രവും മത്സരക്ഷമവുമായ വിപണി ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.