യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരം നൽകണം -പ്രവാസി വെൽഫെയർ
text_fieldsകുവൈത്ത് സിറ്റി: എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം പ്രയാസം നേരിട്ട മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം സർവീസുകൾ മുടങ്ങാനുണ്ടായ സഹചര്യം ദൗർഭാഗ്യകരമാണ്. സർവീസുകൾ മുടങ്ങിയത് കാരണം കൂടുതൽ പ്രതിസന്ധിയിലായത് ഗൾഫ് പ്രവാസികളാണ്. ജോലി നഷ്ടപ്പെട്ടവർ മുതൽ, രോഗം മൂലം അടിയന്തിര ചികിത്സക്ക് നാട്ടിലേക്ക് പോകേണ്ടവർ വരെ ഇവരിലുണ്ട്.
അവശ്യ സേവന സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ മുന്നറിയിപ്പില്ലാതെ നടത്തുന്ന സമര രീതി നീതികരിക്കാനാവില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജുമെന്റും തയാറാകണം. ജീവനക്കാരുടെ മിന്നൽ സമരങ്ങൾ, പ്രവാസികൾ നേരിടുന്ന ഉയർന്ന യാത്ര നിരക്ക് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങളുടെ ഉറച്ച നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.